Kerala

സംസ്ഥാനമൊട്ടാകെ വ്യാപക മഴയ്ക്ക് സാധ്യത: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴ മുന്നറിയിപ്പ് നൽകിയത്.

ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതയുണ്ട്. വരുന്ന രണ്ട് ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top