കണ്ണൂർ ജില്ലയിലെ പ്രമുഖ കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ സ്വന്തം ഓഫീസിൽ വച്ചും ഹോട്ടൽ മുറിയിലെത്തിച്ചും ബലാത്സംഗം ചെയ്ത പ്രൊഫസർ അറസ്റ്റിൽ. വടകര കുറ്റ്യാടി സ്വദേശി കെ കെ.കുഞ്ഞഹമ്മദിനെ (48) യാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.

2024 മാർച്ച് 7, 8, 14 തീയ്യതികളിലായി പ്രലോഭിപ്പിച്ചും നിർബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തുവെന്നാണ് ഭർതൃമതിയായ വിദ്യാർത്ഥിനിയുടെ പരാതി. അതിജീവിത നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ബലാൽസംഘം ഉൾപ്പെടെയുള്ള 354 എ, 376 (2)(എഫ്), 376 സി, 506 വകുപ്പുകൾ പ്രകാരമാണ് പ്രഫസർ ക്കെതിരെ ധർമ്മടം പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാൾ ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളെയും പീഡിപ്പിച്ചതായി വിവരമുണ്ട്.ഇതേ കുറിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചു.

