വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
അമേരിക്കയിൽ മകൾക്ക് പഠന വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ചുനക്കര സ്വദേശി വിഷ്ണുമൂർത്തി ഭട്ടിന്റെ കയ്യിൽനിന്നും രാജി പണം തട്ടിയത്.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
പത്തര ലക്ഷത്തോളം രൂപ രാജി തട്ടിയെടുത്തു എന്നാണ് പരാതി. 2022 ഏപ്രിൽ 14 ന് യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് ആദ്യം നാലര ലക്ഷം രൂപ നൽകി.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)