Kerala

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ ഗവർണർ ഒപ്പ് വെച്ചു. കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ അടങ്ങിയ പ്രസംഗത്തിനാണ് ഗവർണർ അംഗീകാരം നൽകിയത്. സമവായ പാതയിലേക്ക് മടങ്ങിവന്ന ഗവർണർ സർക്കാരിനോട് ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് കരട് പ്രസംഗത്തിന് അംഗീകാരം നൽകിയത്. 2022ൽ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പ് വയ്ക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായിരുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമർശനങ്ങള്‍ വായിക്കില്ലെന്ന് നിർബന്ധം പിടിച്ച ചരിത്രവും ആരിഫ് മുഹമ്മദ് ഖാനുണ്ട്.

സർക്കാരുമായുളള ബന്ധം വഷളായ സാഹചര്യത്തിൽ പ്രസംഗം അംഗീകരിക്കാൻ ഗവർണർ സമ്മതിക്കുമോയെന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകളെയും തളളിക്കളഞ്ഞു കൊണ്ട് ക്ഷണമാത്രയിൽ തന്നെ ഗവർണർ കരട് പ്രസംഗത്തിൽ ഒപ്പുചാർത്തി. ഇന്നലെ ഉച്ചയോടെ എത്തിച്ച പ്രസംഗത്തിന് രാത്രിയോടെ തന്നെ അംഗീകാരമായി. ആമുഖത്തിൽ നിയമസഭാംഗങ്ങളെ അഭിവാദ്യം ചെയ്യുന്ന ഭാഗം മലയാളത്തിലാക്കി എന്നത് മാത്രമാണ് ഗവർണർ നിർദ്ദേശിച്ച ഭേദഗതി.

കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പരാമർശം പ്രസംഗത്തിലുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമാണെന്ന വാചകവും കരട് പ്രസംഗത്തിലുണ്ടെന്നാണ് സൂചന. നേരത്തെ ക്രമസമാധാനം തകർന്നുവെന്ന് കുറ്റപ്പെടുത്തിയിട്ടുളള ആളാണ് ഗവർണർ. ഫലത്തിൽ ഗവർണറുടെ നിലപാട് തളളിക്കളയുന്നതാണ് ഈ പരാമർശം. ഇതര സംസ്ഥാനങ്ങളേക്കാൾ മികച്ചതാണ് കേരളത്തിലെ ക്രമസമാധാനനിലയെന്ന് കണക്കുകള്‍ സഹിതം സ്ഥാപിക്കുന്ന പരാമർശവും കരട് പ്രസംഗത്തിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top