India

ആന്ധ്രാപ്രദേശ് എംഎൽഎ വോട്ടിങ്ങ് മെഷീൻ നശിപ്പിച്ചെന്ന ആരോപണം; കൂടുതൽ തെളിവുകൾ പുറത്ത്

അമരാവതി: ആന്ധ്രാപ്രദേശ് എംഎൽഎ പി രാമകൃഷ്ണ റെഡ്ഡി വോട്ടിങ്ങ് മെഷീൻ നശിപ്പിച്ചെന്ന ആരോപണം ഗൗരവമായി കാണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എംഎൽഎ ക്ക് എതിരായ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. മേയ് 13 ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോകൾ സംസ്ഥാന പൊലീസിന് കൈമാറിയതായും അന്വേഷണത്തിൽ സഹായിക്കാൻ അവരോട് ആവശ്യപ്പെട്ടതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ മച്ചേർല നിയമസഭാ മണ്ഡലത്തിലെ പിഎസ് നമ്പർ 202ലെ 7 പോളിംഗ് സ്റ്റേഷനുകളിൽ ഇവിഎം നശിപ്പിച്ചെന്നാണ് ആന്ധ്രാപ്രദേശ് എംഎൽഎ പി രാമകൃഷ്ണ റെഡ്ഡിക്ക് എതിരെ ഉയർന്ന ആരോപണം. എംഎൽഎയുടെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.ഈ സംഭവങ്ങളിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ കർശന നടപടിയെടുക്കാൻ ഡിജിപിയെ അറിയിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ മുകേഷ് കുമാർ മീണയോട് നിർദേശിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടി എംഎൽഎ തിരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് ഇവിഎമ്മുകൾ നശിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് ആരോപിച്ചു. ആരോപണവിധേയമായ സംഭവത്തിൻ്റെ വീഡിയോയും അദ്ദേഹം എക്‌സിൽ പങ്കുവച്ചു. ജനാധിപത്യത്തിനെതിരായ സംഭവങ്ങളാണ് പി രാമകൃഷ്ണ റെഡ്ഡി ചെയ്തതെന്നും. തോൽവി ഭയന്ന് ഇവിഎമ്മുകൾ നശിപ്പിച്ച പി രാമകൃഷ്ണ റെഡ്ഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടിയെടുക്കണമെന്നും ലോകേഷ് എക്സിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top