തിരുവനന്തപുരം: എഎംഎംഎ സംഘടന നാഥനില്ലാ കളരിയാണെന്ന പരാമർശം പിൻവലിച്ച് ജി സുരേഷ് കുമാർ മാപ്പ് പറയണമെന്ന് എഎംഎംഎ മുൻ വൈസ് പ്രസിഡന്റും നടനുമായ ജയൻ ചേർത്തല.

താരങ്ങൾ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്ന നിർമാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ല. താരങ്ങൾ സിനിമകൾ നിർമിക്കാൻ പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. ഈ പരാമർശത്തിന് പിന്നിൽ തങ്ങൾ മേലാളന്മാരും താരങ്ങൾ അടിയാളന്മാരും ആണെന്ന നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു
എഎംഎംഎ സംഘടന നാഥനില്ലാ കളരിയാണെന്ന പരാമർശം തെറ്റാണെന്ന് ജയൻ ചേർത്തല പറഞ്ഞു. സംഘടനയുടെ നിലപാടാണ് താരങ്ങൾക്ക് എല്ലാം. ജി സുരേഷ് കുമാർ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് അറിയില്ല. താരങ്ങൾ പ്രതിഫലം കൂട്ടുന്നതുകൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നു എന്ന നിർമാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ല.
ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിർമാതാക്കൾ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും ജയൻ വ്യക്തമാക്കി.

