കോട്ടയം :എസ എഫ് ഐ എന്ന വിദ്യാർത്ഥി സംഘടനാ അവരുടെ കൊടിയിലെഴുതിയ മുദ്രാവാക്യത്തിലെ അന്തസത്ത ഉൾക്കൊള്ളേണ്ടതുണ്ടെന്ന് കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു .

സ്വാതന്ത്ര്യം ,ജനാധിപത്യം ,സോഷ്യലിസം എന്നാണ് വെള്ളക്കൊടിയിൽ എഴുതി വച്ചിരിക്കുന്നതെങ്കിലും;എന്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നതെന്ന് പൊതു സമൂഹത്തിനു മനസിലാകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു .സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ പട്ടിണിക്കിട്ട് മർദ്ദിച്ചു കൊന്നവർ തന്നെ ഇപ്പോൾ കോട്ടയം നേഴ്‌സിങ് കോളേജിൽ വിദ്യാർത്ഥികളെ അതിക്രൂരമായി റാഗിംഗ് നടത്തിയത് സാംസ്ക്കാരിക കേരളത്തിന് അപമാനമാണ് .സോഷ്യലിസ്റ്റ് ജനാധിപത്യ ക്രമത്തിൽ വിദ്യാര്ഥികളെയെല്ലാം റാഗ് ചെയ്യാനുള്ള സ്വാതന്ത്ര്യമാണോ എസ് എഫ് ഐ ആഗ്രഹിക്കുന്നത്.അവരുടെ മുദ്രാവാക്യം തന്നെ അവരെ നോക്കി ചിരിക്കുന്ന സ്ഥിതിയിലായിരുന്നു .
പൊലീസിന് പോലും രക്ഷയില്ലാത്ത സ്ഥിതിയിലായി കോട്ടയം പട്ടണം .ഡ്യൂട്ടി കഴിഞ്ഞു പോയ പോലീസ് ഉദ്യോഗസ്ഥനെ ചവുട്ടി കൊല്ലുന്ന സ്ഥിതിയിലേക്ക് വരെ ക്രമസമാധാന നില തകർന്നു .പത്തനംതിട്ടയിൽ കല്യാണം കഴിഞ്ഞു പോയ വിവാഹ സംഘത്തെ പോലീസ് ആക്രമിച്ച് കൈയ്യൊടിക്കുന്നിടം വരെയെത്തി ക്രമസമാധാന നില .ക്രിമിനലുകളെ വരെ മാലയിട്ട് സ്വീകരിച്ചു സിപിഎം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമ്പോൾ .ആ ക്രിമിനലുകളിൽ പലരെയും പോലീസ് കാപ്പാ കുത്തി തടങ്കലിൽ പാർപ്പിച്ചെന്ന കാര്യവും പൊതു സമൂഹം തിരിച്ചറിയുന്നുണ്ടെന്നു അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു .

