India

കോൺഗ്രസിലെയും ആർജെഡിയിലെയും നേതാക്കൾ എല്ലായ്പ്പോഴും അവരുടെ കുടുംബ താത്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

പട്ന: കോൺഗ്രസിലെയും ആർജെഡിയിലെയും നേതാക്കൾ എല്ലായ്പ്പോഴും അവരുടെ കുടുംബ താത്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്നയിൽ ബിജെപിയുടെ ഒബിസി മോർച്ചയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ് പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതെന്നും ഷാ പറഞ്ഞു.

‘കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം സ്വന്തം കുടുംബത്തിന്റെ ക്ഷേമം മാത്രമാണ് സംരക്ഷിച്ചത്. പിന്നാക്ക ജനവിഭാഗങ്ങളുടെ പേരും പറഞ്ഞ് ലാലു പ്രസാദ് യാദവ് സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് ജീവിച്ചത്. സോണിയ ഗാന്ധിയുടെ ഏക ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നത് മാത്രമാണ്. ലാലു പ്രസാദിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക എന്നതും. പാവങ്ങൾക്ക് വേണ്ടി ഇവിടെ എന്തെങ്കിലും ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ്’. അമിത്ഷാ പറഞ്ഞു. പാവങ്ങളുടെ സ്ഥലം കയ്യേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി സമിതിയെ നിയോഗിക്കുമെന്നും അമിത് ഷാ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top