India

മനുഷ്യത്വം കാണിക്കാതെ അമേരിക്ക; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത് വിലങ്ങ് അണിയിച്ച്

ഛത്തീസ്ഗഡ്: അമേരിക്കയില്‍ നിന്നും രണ്ടാം ഘട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതും വിലങ്ങ് അണിയിച്ച്.

പുരുഷന്മാരെയാണ് കൈവിലങ്ങ് അണിയിച്ചത്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി 11.35നാണ് 116 പേരടങ്ങുന്ന രണ്ടാമത്തെ വിമാനം അമൃത്‌സറിലിറങ്ങിയത്.

സി-17 വിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത്. പഞ്ചാബ്-66, ഹരിയാന-33, ഗുജറാത്ത്-8, ഉത്തര്‍പ്രദേശ്-2, ഗോവ-2, മഹാരാഷ്ട്ര-2, രാജസ്ഥാന്‍-2 എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഹിമാചല്‍ പ്രദേശില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നും ഓരോ ആളുകള്‍ വീതവും അമൃത്‌സറിലെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top