ചാലക്കുടി ബാങ്ക് കൊള്ളയടിച്ചയാളെ മൂന്നാം ദിവസം പോലീസ് പിടികൂടി .പോലീസ് കടുത്ത ആക്ഷേപം കേട്ട ഒരു കേസായിരുന്നു ഇത് .കൃത്യമായ ആസൂത്രണം…ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുന്ന സമയം…ചാലക്കുടി പോട്ടയിൽ ബാങ്കില്‍ കയറി കത്തി കാട്ടി ഒറ്റയ്ക്ക് മോഷണം നടത്തിയ കള്ളനെ പിടിക്കൂടിയത് പലവിധ ദുരൂഹതകൾക്ക് ഒടുവിൽ. വെറും മൂന്നു മിനിറ്റുകൊണ്ട് ഒരു കത്തി കാട്ടി ഇത്രയും വലിയ കവര്‍ച്ച നടത്താന്‍ പ്രതിക്ക് എങ്ങനെ കഴിയും എന്നതായിരുന്നു പൊലീസിനെ ആദ്യം കുഴപ്പിച്ചത്.

ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തിയത്. ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത് എന്നതുൾപ്പെടെ കേസിൽ പലവിധ ദുരൂഹതകൾ നിലനിന്നിരുന്നു.
ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. മെയിന്‍ റോഡിലേക്ക്
വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്.നട്ടുച്ചസമയത്ത് മോഷ്ടാവ് എത്തിയതെന്നതിനാല്‍ ബാങ്ക് പരിസരം വിജനമായിരുന്നു. തൊട്ടടുത്ത കടകളില്‍ അധികവും സ്ത്രീജീവനക്കാരായിരുന്നെന്നതും മോഷ്ടാവിന് സഹായകമായി. ഇതെല്ലാം യാദൃച്ഛികമായി ഒത്തുവന്നതാണോ അതോ ഇതെല്ലാം അറിഞ്ഞശേഷമായിരുന്നോ കവര്‍ച്ച എന്ന സംശയം പൊലീസിനെ കുഴപ്പിക്കുകയായിരുന്നു. മുന്‍പരിചയമില്ലാത്ത ആള്‍ക്ക് മൂന്നുമിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയവും പിന്നീട് പൊലീസിൽ ഉയർത്തിയിരുന്നു.
കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപെട്ടത് സി സി ടി വി ഇല്ലാത്ത ഊട് വഴികളിലൂടെ ആയിരുന്നു .മൂന്നു തവണ ഡ്രസ്സ് മാറി പോലീസിനെ കബളിപ്പിച്ചിരുന്നു .ഉടൻ തന്നെ റിയർവ്യൂ ഗ്ലാസ് ഫിറ്റ് ചെയ്തു വീണ്ടും പോലീസിനെ കുഴപ്പത്തിലാക്കി .എന്നാൽ ഡ്രസ്സ് മാറിയെങ്കിലും ഷൂസിന്റെ കലരാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത് .ഭാര്യ വിദേശത്തായിരുന്നു .അയച്ചു കൊടുത്ത പണം മുഴുവൻ ആർഭാട ജീവിതത്തിനു ഉപയോഗിച്ചു.അങ്ങനെ ലക്ഷങ്ങൾ കടമുണ്ടായി .അടുത്ത മാസം ഭാര്യ വിദേശത്ത് നിന്നും വരുന്നുണ്ടെന്ന് അറിഞ്ഞ ശേഷമാണ് മോഷണം ആസൂത്രണം ചെയ്തത്.

