ആലുവ: അതിഥി തൊഴിലാളികളുടെ മകളായ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമാ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ ബസ്സിൽ കയറി പോവുകയായിരുന്നു എന്ന് സൽമയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ചയായിട്ടും തിരിച്ച് വരാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.


