ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസുവിന്റെ ഇന്ത്യ സന്ദർശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ. ഇന്ത്യ സന്ദർശിക്കാൻ മാലദ്വീപ് പ്രസിഡന്റ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ സന്ദർശനത്തിന് തെരഞ്ഞടുപ്പിന് മുമ്പ് അനുമതി നൽകിയേക്കുമെന്നാണ് സൂചന.
അതേ സമയം മന്ത്രിമാരുടെ പരാമർശങ്ങളിൽ ഖേദം അറിയിച്ച് മാലദ്വീപ് ടൂറിസം സംരംഭകർ രംഗത്തെത്തി. മാലദ്വീപിലേക്കുള്ള ബുക്കിംഗ് കുറഞ്ഞ പശ്ചാത്തലത്തിലാണ് സംരംഭകരുടെ ഖേദപ്രകടനം.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)