തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. 7.45 നാണ് വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തില്‍നിന്ന് നേരെ ഡി.കെ.മുരളി എംഎല്‍എയെ സന്ദര്‍ശിച്ച് മടങ്ങിയെത്താന്‍ സഹായിച്ചതിനു നന്ദി അറിയിക്കും. പിന്നീട് പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദര്‍ശിക്കും.
റഹിമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ കബറടിക്കിയിരിക്കുന്നത് താഴേപാങ്ങോടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്ക് റഹിം എത്തും.

