മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ കെ സുധാകരനും രമേശ് ചെന്നിത്തലയും വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കണ്‍വെന്‍ പങ്കെടുത്തിരുന്നില്ല.

കെ സുധാകരനും രമേശ് ചെന്നിത്തലയും അസൗകര്യം അറിയിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഇരുവരുമായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

