മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു. മഹാരാഷ്ട്രയിലെ സത്താറയില്‍ വച്ച് ആയിരുന്നു അപകടം. മന്ത്രിക്കോ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ അപകടത്തിൽ പരിക്ക് പറ്റിയിട്ടില്ല.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
മന്ത്രി സഞ്ചരിച്ചിരുന്ന കാറിന് മുമ്പില്‍ കണ്ടെയ്നര്‍ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ലോറി കാറിന്‍റെ മുൻവശത്ത് ഇടിച്ചു. കാറിന്‍റെ മുൻഭാഗം തകര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ യാത്രക്കാരായ മന്ത്രി അടക്കമുള്ളവര്‍ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
സത്താറയിൽ നിന്ന് മുംബൈയിലേക്കുളള യാത്രാമധ്യേ ആയിരുന്നു മന്ത്രിയും സംഘവും. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇവര്‍ മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)