Kerala

പിറന്നാൾ സമ്മാനമായി ബൈക്ക്; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയി; അപകടത്തിൽ 23കാരൻ മരിച്ചു

കൊച്ചി: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരിച്ചത്. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം ഷോറൂമിൽ എത്തിയത്.

ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്തുവെച്ചാണ് അപകടമുണ്ടായത്. എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു. അഞ്ചു മിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top