Kerala

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു

പന്തളം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം പട്ടം ടി.സി.-52 വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ജോസഫ് ഈപ്പന്‍(66) ആണ് മരിച്ചത്.

എം സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്‌കൂള്‍ കവലയ്ക്കുസമീപമായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കുറ്റിവട്ടം വടക്കുംതല കളത്തില്‍ വീട്ടില്‍ അബിന്(26)പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top