കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാലടി ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മൂന്നാറില്‍ വിനോദസഞ്ചാരത്തിന് ശേഷം ബസില്‍ മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. അപകടം നടക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ ബസില്‍ ഉറക്കത്തിലായിരുന്നു. മൂവാറ്റുപുഴയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയുമായാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെന്നിമാറി മറിഞ്ഞ ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ലോറിയിലെ ഡ്രൈവറെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.