India

സര്‍ക്കാര്‍ ഭരണ നിര്‍വഹണം അതിഷിക്ക്, പാര്‍ട്ടി നിയന്ത്രണം സന്ദീപ് പഥക്കിന്; ചുമതലകള്‍ കൈമാറി കെജരിവാള്‍

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. സര്‍ക്കാര്‍ ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് നല്‍കിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനും കൈമാറി.

മദ്യനയക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ജയിലിലേക്ക് മടങ്ങുന്നത് കണക്കിലെടുത്താണ് പാര്‍ട്ടി, സര്‍ക്കാര്‍ ചുമതലകള്‍ രണ്ടാം നിര നേതൃത്വത്തിന് കൈമാറിയത്. സുനിത കെജരിവാള്‍ തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കെജരിവാളിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനും ചുമതലകളൊന്നും നല്‍കിയിട്ടില്ല.

സ്വാതി മലിവാള്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായത് നാണക്കേടായി എന്ന് സഞ്ജയ് സിങ് വിമര്‍ശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ജയിലിരുന്ന് കെജരിവാള്‍ ഭരണം നടത്തുന്നുവെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top