വയനാട്: വയനാട് വാകേരി മൂടക്കൊല്ലിയിലെ കടുവയെ കൂട് വച്ച് പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വാകേരിയിൽ ഇനിയും കടുവ ഇറങ്ങാൻ സാധ്യതയുണ്ട്. വാകേരിയിൽ ആൾക്കൂട്ടം കാര്യങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടു വച്ചാൽ പോരാ ഉത്തരവ് കാണിക്കണമെന്ന് ചിലർ പറയുന്നു. ഈ നിലപാട് കർഷകരെ സംരക്ഷിക്കാനല്ല. ചിലർ ഇരട്ട മുഖവുമായി രംഗത്തിറങ്ങുന്നതായും മന്ത്രി പ്രതികരിച്ചു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ കടുവയെ പിടികൂടാൻ സാധിക്കുകയുളളു. കടുവയെ പിടികൂടില്ലെന്ന് വനം വകുപ്പ് പറഞ്ഞിട്ടില്ല. വന്യമൃഗം നാട്ടിലിറങ്ങിയാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അധികാരം സി സി എഫിന് നൽകുന്നത് പരിശോധിക്കും. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യമൃഗം ഇറങ്ങുന്ന സ്ഥലങ്ങളിൽ ടാസ്ക് ഫോഴ്സിനെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)