രണ്ടുവട്ടം തുടർച്ചയായി എൽഡിഎഫ് ജയിച്ച നിലമ്പൂരിൽ നാലാം വാർഷികം കഴിഞ്ഞ് നേതാക്കന്മാർ മൂന്നാംമൂഴം കാത്തിരിക്കുന്ന അവസരത്തിൽ നിലമ്പൂർ വഴി കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്തിരിക്കുന്നു എന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി.

യുഡിഎഫിൻ്റേത് അതിശയകരമായ വിജയമാണ് നേതാക്കൾക്കും വോട്ടർമാർക്കും അഭിനന്ദനങ്ങളും അദ്ദേഹം പങ്കുവെച്ചു. തൻറെ സുഹൃത്തിൻറെ മകൻ ആര്യാടൻ ഷൗക്കത്തിനെ പ്രത്യേകമായി അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം വലിയ സന്ദേശമാണെന്നും ഇനി അങ്ങോട്ട് പിണറായി സർക്കാർ ‘കെയർടേക്കർ സർക്കാർ’ ആണ്.

നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു. ജനവിധി അതാണ്, ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

