ചിങ്ങവനം : കള്ള്ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം, പള്ളം, മാവിളങ്ങ് ഭാഗത്ത് കൈതത്തറ വീട്ടിൽ വിജോ റോബിൻ (24) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പന്ത്രണ്ടാം തീയതി വൈകിട്ട് 7.00 മണിയോടുകൂടി ചിങ്ങവനം കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെ ജീവനക്കാരനായ കോട്ടയം ചുങ്കം സ്വദേശിയെ ചീത്ത വിളിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കള്ള് ഷാപ്പിലെത്തിയ വിജോ റോബിൻ പണം നൽകാതെ കള്ള് ആവശ്യപ്പെടുകയും, ജീവനക്കാരൻ കൊടുക്കാതിരുന്നതിലുമുള്ള വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്.

സംഭവത്തിനുശേഷം ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആർ ന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
