Kerala

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ നിര്യാതനായി. കണ്ണൂർ വാരം സ്വദേശി മുനവിൽ മൻസിലിൽ ഷമീർ (46) ആണ് മരിച്ചത്. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഖത്തറിലെ അബു ഈസ മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷമീർ. പരേതനായ മുസ്തഫ കൈതപ്പുറം ആണ് പിതാവ്. മാതാവ് സൈനബ. ഭാര്യ ഹഫീസ അസീസ്. മക്കൾ: മുഹമ്മദ് ഹംദാൻ, ഫാത്തിമ ഹനാൻ, മുഹമ്മദ് ഹസിം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top