പാലാ :കാലകാലങ്ങളായി കേരള കോൺഗ്രസ് (ബി) യുമായി പ്രവർത്തിച്ചുവന്ന പശ്ചാത്തലമാണ് എനിക്കും എന്റെ സഹപ്രവർത്തകർക്കും ഉള്ളത്. പാർട്ടിയ്ക്ക് കൊല്ലത്തും പത്തനാപുരത്തും കോട്ടാരക്കരയിലും ലഭിക്കുന്ന പരിഗണനയുടെ ഒരംശംപോലും കോട്ടയം ജില്ല യിൽ പ്രവർത്തിക്കുന്ന ഞങ്ങൾക്ക് നിലവിൽ 9 നിയോജകമണ്ഡലം കമ്മറ്റിയും, എല്ലാ പോഷക സംഘടനാകമ്മറ്റികളും, ജില്ലാ കമ്മിറ്റിയുടെ പേരിൽ 2 വർഷമായി സൗജന്യ സർവ്വീസ് നടത്തിയിരുന്ന ആംബുലൻസ് വരെ ഉണ്ടായിട്ടും കഴിഞ്ഞ പഞ്ചായത്തു ഇലക്ഷനു ഘടകകക്ഷി എന്ന നിലയിൽ ഒരു സീറ്റുപോലും നൽകി പരിഗണിച്ചില്ല.

എന്നു മാത്രമല്ല ഈ കാലയളവുകളിൽ ഞങ്ങൾ കടുത്ത അവഗണനയും അപമാനവും സഹി ച്ചാണ് ഇതുവരെ മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ജില്ല എൽ.ഡി.എഫ് കമ്മിറ്റിയിൽ പരാതി പറഞ്ഞിട്ടും, എൽ.ഡി.എഫിലെ പ്രമുഖ നേതാക്കന്മാരെ നേരിൽ കണ്ടു പരാതി പറഞ്ഞിട്ടും യാതൊരുനടപടിയും ഉണ്ടായില്ല. ഈ കാര്യങ്ങളെല്ലാം പാർട്ടി ചെയർമാനെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടും പരിഹരിക്കാൻ അനുകൂലമായ നടപടിയുണ്ടായില്ല. പല എൽ.ഡി.എഫ്/നിയോ. മണ്ഡലം കമ്മിറ്റികളിലും പ്രാധന കക്ഷിയായ സി.പി.എം.-ലെ ചില നോതാക്കന്മാർ മറ്റു ചെറിയ ഘടകകക്ഷി നേതാക്കന്മാരെ അധിഷേപിക്കുകയും പരിഹ സിക്കുകയും ചെയ്യുന്നത് പതിവാണ്.

ആയതിനാൽ എൽ.ഡി.എഫിൽ നിന്നും സി.പി.എം.-ൽ നിന്നും ഉണ്ടായ കടുത്ത അവഗണനയും കൂട്ട ഉത്തരവാദിത്വമില്ലയ്മയും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയും കാരണമാണ് ഞങ്ങൾ എൽ.ഡി.എഫിൽ തുടരേണ്ട എന്ന തീരുമാനിച്ചിട്ടുളളത്. കോട്ടയം ജില്ലയിൽ പൊതുപ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ എൽ.ഡി.എഫ്/ സി.പി.എം.-നോപ്പം സാധ്യമല്ലെന്ന് മനസ്സിലാക്കിയതിനാൽ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി കഴിഞ്ഞ 12 വർഷമായി നേതൃത്വം നൽകുന്ന ശ്രീ. നരേന്ദ്ര മോദിയാണ് ശരിയെന്ന് ബോധ്യം വന്നതിനാൽ ദേശീയ പാർട്ടിയായ ബി.ജെ.പി.യിൽ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇതിനാൽ കേരള കോൺഗ്രസ് (ബി)-ൽ നിന്നും ഞാൻ ജില്ലാ പ്രസിഡൻ്റ് സ്ഥാനവും ഞങ്ങൾ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു.
പഴയൊരു ചൊല്ലുപോലെ “നിങ്ങൾ ഞങ്ങളെ കമ്മ്യൂണിറ്റാക്കി” എന്ന വാക്യം ഇപ്പോൾ “കമ്മ്യൂണിസ്റ്റുകാരെ നിങ്ങൾ ഞങ്ങളെ ബി.ജെ.പി.ക്കാരാക്കി” എന്നുകൂടി അറിയിക്കുന്നു.എൽ ഡി എഫിൽ പല നേതാക്കൻന്മാരും രാവിലെ ജോസ് കെ മാണിയോടൊപ്പവും ,രാത്രി മാണി സി കാപ്പനോടൊപ്പവും ആണ് നടക്കുന്നത് .എൽ ഡി എഫ് ചേർന്നാൽ പരിഹാസവും കളിയാക്കലുകളും മാത്രം.എടൊ സാറെ എന്നാണ് ഒരു നേതാവിനെ വിളിക്കുന്നത് .അവൻ ഇവൻ എന്നൊക്കെ പല ഘടക കക്ഷി നേതാക്കളെയും വിളിക്കുന്നു .ഇക്കഴിഞ്ഞ ദിവസം മാണി സി കാപ്പനെതിരെ മാർച്ച് നടത്തിയപ്പോൾ പ്രസംഗിച്ച ഒരു നേതാവ് കോടികളാണ് കിഴതടിയൂർ ബാങ്കിൽ നിന്നും എടുത്തിട്ടുള്ളത്.10 സെന്റ് ഭൂമി നികത്തി വീട് വയ്ക്കുന്നവരോട് പോലും പണം വാങ്ങുന്നത് എൽ ഡി എഫിന് ഭൂഷണമാണോ എന്ന് ചിന്തിക്കണം എന്നും പ്രശാന്ത് നന്ദകുമാർ കൂട്ടി ചേർത്തു.