Kerala

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് പൊതുവെ നല്ല പാലാക്കാരുടെ പക്ഷം:സന്തോഷ് കാവുകാട്ട്

കാപ്പൻ വിചാരം :ഭാഗം 1:പാലാ :പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് പൊതുവെ നല്ല പാലാക്കാരുടെ പക്ഷം.വ്യക്തിപരമായ കേസിൽ ശിക്ഷിക്കപ്പെട്ടതിന്റെ പേരിൽ പാലാ എം. എൽ. എ രാജി വെക്കണമെന്ന് പ്രതിപക്ഷ ധർമ്മമെന്നതിന്റെ പേരിൽ ചിലർ ആവശ്യപ്പെടുന്നു. പക്ഷേ ആവശ്യം അനാവശ്യമെന്ന് പലരും പറയുന്നതിന്റെ കാര്യം എല്ലാവർക്കും അറിയാം. കാരണം കാപ്പൻ ആദ്യ തവണ ജയിക്കുന്നതിനു മുൻപേയുള്ള കേസാണിത്.

ഒരിടത്തു തോൽക്കുന്നു. അടുത്ത സ്ഥലത്ത് ജയിക്കുന്നു. വീണ്ടും തോൽക്കുന്നു , ജയിക്കുന്നു . പിന്നെ കാപ്പനെ കള്ളനെന്നു വിളിച്ചാക്ഷേപിക്കുന്നവർ വന്ന വഴി മറക്കാതിരുന്നാൽ പാലാക്കാർ പലതും ഓർക്കാതിരിക്കും. കാപ്പൻ മത്സരിക്കാനിറങ്ങിയ നാൾ മുതൽ അന്നത്തെ പ്രതിപക്ഷം നിരവധിയായ ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടും വിജയിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ചു കൊണ്ടുവന്ന് അവസാനം ജനകീയ കോടതിയിൽ വിജയിച്ചത് ഇത് മൂന്നാം തവണ. മണ്ഡലത്തെ തിരിഞ്ഞു നോക്കാത്ത, നിയമസഭയിൽ ഉറങ്ങുന്ന, ലഭിക്കുന്ന സമയം വിൽക്കുന്ന…….. തുടങ്ങിയ നിരവധിയായ ആരോപണങ്ങൾക്കിടയിൽ, എതിരാളികളുടെ പണക്കൊഴുപ്പിനും പരസ്യ കോലാഹലങ്ങൾക്കുമിടയിലും ഇത്തവണ വിജയിച്ചു കയറിയത് പാലാക്കാരുടെ പുണ്യവും കാപ്പന്റെ നന്മയും.

പാലാക്കാർക്ക് ഒട്ടുമേ ഇഷ്ടപ്പെടാത്ത അഴിമതിയൊ അഹങ്കാരമൊ മാണി സി. കാപ്പൻ എം.എൽ.എ യ്ക്കതിരെ ആരും ആരോപിച്ചിട്ടില്ലല്ലോ? 16 വർഷമായിട്ടുള്ള കേസ്. ഇനി ഒരു 56 വർഷം കൂടി കളിക്കാനുള്ള വകുപ്പുണ്ട്. കാപ്പനെതിരെ കേസുകൾ ധാരാളമാണല്ലൊ. കോടതി വ്യവഹാരങ്ങൾ കുടുംബങ്ങളുടെ അടിത്തറ ഇളക്കുമെന്ന് വിശുദ്ധ ചാവറ പിതാവ് വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു വെച്ചിട്ടുള്ളത് അറിയാതെ ഓർത്തു പോകുന്നു. പാവം കാപ്പൻ. നിലവിൽ കാപ്പനൊപ്പം, യു. ഡി.എഫി നൊപ്പം.

സന്തോഷ് കാവുകാട്ട് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top