തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ.

നടനും സംവിധായകനുമായ നാദിർഷാ നയിക്കുന്ന ‘നാദിർ ഷോ’ എന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം മനസ് തുറന്നത്.

സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചാണ്ടി ഉമ്മൻ. തനിക്ക് അഭിനയത്തോടല്ല, മറിച്ച് ഒരു സിനിമ നിർമിക്കാനാണ് കൂടുതൽ താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.