സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അന്യായമായി സ്ഥലമാറ്റങ്ങൾ നടക്കുന്നു.

സ്ഥലംമാറ്റത്തിൽ വ്യവസ്ഥാപിത രീതികൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റം നടക്കുന്നു.

മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റം റദ്ദാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. സഭയിൽ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.