ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് തിരിച്ചടി.

പവന്‍ ഖേരയുടെ ഒരാഴ്ച്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അസം സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. പവന്‍ ഖേരയ്ക്ക് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയ്ക്ക് മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു പവന്‍ ഖേര ആരോപിച്ചത്.