Kerala

ഹോട്ടല്‍ മുറിയിലെത്തിച്ച് എംഡിഎംഎ വില്‍പ്പന; മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍

തിരുവനന്തപുരം: ലഹരിമരുന്നുമായി മുന്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം നജീബ് ഖാന്‍ പിടിയിലായി.

തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്നെത്തിച്ച എംഡിഎംഎ ഹോട്ടലിലെത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു.

തിരുവനന്തപുരത്ത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസും നര്‍ക്കോട്ടിക്‌സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നജീബ് ഖാന്‍ പിടിയിലായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന നടത്തിയിരുന്നത്.

ചോദ്യം ചെയ്യലിലാണ് ഇയാള്‍ കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള താരമാണെന്ന് വ്യക്തമായത്. തലസ്ഥാനത്തെയും സമീപ ജില്ലകളിലെയും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തി വരികയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top