വട്ടിയൂർക്കാവിൽ മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ താമരകൾ വിരിയുമെന്ന് ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. കേരളത്തിലെ ജനങ്ങൾ എൻ.ഡി.എയോടൊപ്പമാണ്. ഇടതു-വലതു മുന്നണികളുടെ ഭരണം ജനങ്ങൾക്ക് മതിയായി. ഒരു മാറ്റത്തിന് അവർ കൊതിക്കുന്നുണ്ടെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌കൊണ്ട് അവർ പറഞ്ഞു.

നർമ്മദ കോപ്ലക്സിന് സമീപമുള്ള ചുവരിൽ താമര വരച്ചുകൊണ്ടാണ് ശ്രീലേഖ പ്രചാരണ പ്രവർത്തനങ്ങൾ ഊദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 8162 വോട്ടിന്റെയും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 231 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ബിജെപി മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്.