
പാലാ: പുരയ്ക്ക് മീതെ വെള്ളം വന്നാൽ അതു ക്ക് മീതെ വള്ളം എന്ന ചൊല്ല് പോലെ തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ കേളികൊട്ട് കേട്ടപ്പോൾ മുതൽ പാലായിലെ കോൺഗ്രസുകാർ രണ്ടും കൽപ്പിച്ചാണിറങ്ങിയിരിക്കുന്നത്. ഇത്തവണ പാലാ നഗരഭരണം ഞങ്ങൾക്ക് തന്നെ എന്ന് അരയ്ക്കിട്ടുറപ്പിക്കുന്നതായി ആർ വി തോമസ് അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ആവേശം. പുറത്ത് മഴ തിമിർക്കുമ്പോഴും അകത്ത് മുഴക്കിയത് കോൺഗ്രസിൻ്റെ ഐക്യ കാഹളമായിരുന്നു. അതിൽ കോൺഗ്രസിൻ്റെ നഗരസഭയിലെ സുദർശന ചക്രമായ മൂന്ന് കൗൺസിലർമാരുമുണ്ടായിരുന്നു.സതീഷ് ചൊള്ളാനി ,ആനി ബിജോയി ,വി.സി പ്രിൻസ്.
കഴിഞ്ഞ പ്രാവശ്യത്തെ ആർ.വി തോമസ് അനുസ്മരണത്തിലും ജോസഫ് വാഴക്കൻ മുഴക്കിയത് പാലാ പിടിക്കണം എന്ന മുദ്രാവാക്യമായിരുന്നെങ്കിൽ ഇന്നും ഹാളിൽ മുഴങ്ങിയത് പാലാ നഗരത്തിൽ ത്രിവർണ്ണ പതാക പാറിക്കണം എന്ന മുദ്രാവാക്യം തന്നെയായിരുന്നു. ഗ്രൂപ്പ് പോരുകൾക്ക് അവധി കൊടുത്തത് അണികളിലും ആവേശം പകർന്നിട്ടുണ്ട്. ജൂലൈ ആദ്യവാരം യു.ഡി.എഫിൻ്റെ സീറ്റ് വിഭജന ചർച്ച ആരംഭിക്കുമെന്നാണ് അറിയുവാൻ കഴിഞ്ഞത്. സീറ്റ് വിഭജനത്തിൽ കോൺഗ്രസായിരിക്കും കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയെന്ന് മീഡിയ അക്കാഡമിയിലെ പത്ര സമ്മേളനത്തിൽ വച്ച് കോൺഗ്രസ് നേതാവ് സതീഷ് ചൊള്ളാനി അഭിപ്രായപ്പെട്ടിരുന്നതും ഇപ്പോൾ സ്മരണീയമാണ്.
കഴിഞ്ഞ തവണ 13 സീറ്റ് വീതം കോൺഗ്രസും ജോസഫ് വിഭാഗവും വീതിച്ചെടുക്കുകയായിരുന്നു .ആ ഒരു സീറ്റ് വിഭജനം ഇപ്പോൾ സാധ്യമല്ലെന്നും കോൺഗ്രസ് യു ഡി എഫിനെ നയിക്കണമെന്നും കോൺഗ്രസ് അണികളിൽ ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.
നാളെ :ശശി തരൂരിനെതിരെ എസ് 4000 മിസൈൽ പായിച്ച് പി ജെ കുര്യൻ;എതിർക്കാൻ ആരുമില്ലാതെ ശശി തരൂർ സംഭരണ കേന്ദ്രങ്ങളിൽ വീണു പൊട്ടി
തങ്കച്ചൻ പാലാ
കപട്ടയം മീഡിയാ
