പാലാ :യശ്ശശരീരനായ ആർ വി തോമസ് എന്നും കോൺഗ്രസുകാർക്ക് അനുകരണീയ മാതൃകയായിരുന്നെന്ന് കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാ കൃഷ്ണൻ അഭിപ്രായപ്പെട്ടു .ആർ വി ജങ്ഷനിൽ ആർ വി തോമസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .വിമോചന സമരത്തിൽ ഉജ്വല സംഭാവനകൾ നൽകിയ ഈ പ്രദേശത്ത് നിന്നും അടുത്ത തെരെഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെ തൂത്തെറിയാൻ കഴിയുന്നത്ര ജനമുന്നേറ്റം ഉണ്ടാവണമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് എൻ സുരേഷ് നടുവിലേടത്ത് അധ്യക്ഷത വഹിച്ചു .പി ജെ കുര്യൻ;സിറിയക് തോമസ്;ബിജു സെന്റ് ജൂഡ് എന്നിവർ പ്രസംഗിച്ചു .കൗൺസിലർമാരായ സതീഷ് ചൊള്ളാനി ;ആനി ബിജോയി ;വി സി പ്രിൻസ് എന്നിവർ പ്രസംഗിച്ചു .പ്ലസ് ടൂ പരീക്ഷയിൽ മികച്ച വിജയം നേടിയ ബിജു കെ.വി അഞ്ജന ദമ്പതികളുടെ മകൾ അമൃതാ ബിജുവിനെ ചടങ്ങിൽ ആദരിച്ചു .


