Kerala

രാമപുരം മുൻ പഞ്ചായത്ത് മെമ്പർ മത്തച്ചൻ പുതിയിടത്ത് ചാലിൽ നിര്യാതനായി

പാലാ : രാമപുരം : മുൻ രാമപുരം പഞ്ചായത്ത് മെമ്പർ   മത്തച്ചൻ പുതിയിടത്ത് ചാലിൽ നിര്യാതനായി.ഏറെ നാളായി അസുഖ ബാധിതനായിരുന്നു. ചികിത്സാർത്ഥം തമിഴ്നാട് വെല്ലൂർ പോയി തിരിച്ചു വരുമ്പോൾ സേലത്ത് വച്ചാണ് ഹൃദയസ്തംഭനം ഉണ്ടായതും മരണമടഞ്ഞതതും.

ഭാര്യ ലിസമ്മ മത്തച്ചനും പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മക്കൾ രണ്ടുപേർ :അൻസിലി  ;ആഷ്‌ലി .30 വർഷമായി ഇരുവരും മുല്ലമറ്റം വാർഡിനെ പ്രതിനിധീകരിക്കുകയായിരുന്നു.

മത്തച്ചൻ്റെ നിര്യാണത്തിൽ മുൻ മന്ത്രി പി.ജെ ജോസഫ് , മന്ത്രി മോൻസ് ജോസഫ് , ചീഫ് വിപ്പ് അപു ജോൺ ജോസഫ് ,ജോർജ് പുളിങ്കാട് , സന്തോഷ് കാവുകാട്ട്, അഡ്വ ജോബി കുറ്റിക്കാട്ട് തങ്കച്ചൻ മണ്ണൂശേരി , ബിജു പുന്നത്താനം ;തോമസ് ഉഴുന്നാലിൽ എന്നിവർ അനുശോചിച്ചു സംസ്കാരം പിന്നീട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top