Politics

ആ രാജുച്ചായനെ സ്ഥാനാർത്ഥിയാക്കാമോ ഞങ്ങൾ പിന്തുണയ്ക്കാം:പത്തനംതിട്ടയിൽ സ്ഥാനാർത്ഥി മാറിയിരുന്നെങ്കിൽ ഫലം മറിച്ചാവുമായിരുന്നു

ആ രാജുച്ചായനെ സ്ഥാനാര്ഥിയാക്കാമോ ഞങ്ങൾ പിന്തുണയ്ക്കാം ;റാന്നിയിലെയും ;പത്തനംതിട്ടയിലെയും ;തിരുവല്ലയിലെയും സിപിഎം കാരോട് പല കോൺഗ്രസുകാരും പറഞ്ഞതാണിക്കാര്യം പക്ഷെ സിപിഎം ലെ ഗ്രൂപ്പിസത്തിന്റെ  ഇരയായി തോമസ് ഐസക്കിനെ കെട്ടുകെട്ടിക്കേണ്ടത് സിപിഎം ലെ ഒരു വിഭാഗത്തിന്റെ ആവശ്യമായിരുന്നു .അങ്ങനെ തോമസ് ഐസക് പത്തനംതിട്ടയിലെ  എൽ ഡി എഫ് സ്ഥാനാർഥി ആയപ്പോൾ കോൺഗ്രസുകാർ മനസില്ലാ  മനസോടെ ആന്റോ ആന്റണിയെ പിന്തുണയ്ക്കുന്ന സാഹചര്യം  ഉണ്ടായത് .

എം എ ബേബിയെ രാജ്യസഭാ മെമ്പറാക്കി ഡൽഹിയിലേക്ക് അയച്ചത് സിപിഎം നു എം എ ബേബിയോടുള്ള ഇഷ്ട്ടം കൊണ്ടൊന്നുമല്ല .ശല്യം ഒഴിവാക്കാനായി ഡൽഹിയിലേക്ക് അയച്ചതാണെന്ന് പകൽ പോലെ വ്യക്തമാണ് അതുപോലൊരു പ്രയോഗമാണ് ഇപ്പോൾ തോമസ് ഐസക്കിനെ സ്ഥാനാര്ഥിയാക്കിയതിലൂടെ സിപിഎം കൈക്കൊണ്ടിരിക്കുന്നത് .ഇനി തോമസ് ഐസക്കിനോട് ഇഷ്ട്ടം കൂടുതലുണ്ടെങ്കിൽ ഉടനെ വരുന്ന രാജ്യസഭാ ഒഴിവിലേക്ക് സ്ഥാനാര്ഥിയാക്കിയാലും അത്ഭുതപ്പെട്ടിട്ടു കാര്യമില്ല .

എ കെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയെ പത്തനംത്തിട്ടയിലേക്ക് ബിജെപി അയച്ചപ്പോള്‍ ലക്ഷ്യം വ്യക്തമായിരുന്നു. കെ സുരേന്ദ്രൻ മത്സരിച്ചപ്പോള്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ലഭിച്ച മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ നേടി പത്തനംത്തിട്ട പിടിക്കുക. പക്ഷേ ഫലം വന്നപ്പോള്‍ ആ തന്ത്രം അമ്പേ പാളിയിരിക്കുകയാണ്. 2,97,396 വോട്ട് പിടിക്കാൻ സുരേന്ദ്രന് സാധിച്ചുവെങ്കില്‍ 2,34,406 വോട്ടുകള്‍ നേടാനേ അനില്‍ ആന്‍റണിക്ക് കഴിഞ്ഞുള്ളൂ.

സിറ്റിംഗ് എംപിയായ ആന്‍റോ ആന്‍റണിക്കെതിരെ ശക്തനായ തോമസ് ഐസകിനെ നിയോഗിച്ച് എല്‍ഡിഎഫ് പോരാട്ടം കടുപ്പിച്ചതോടെ മത്സരം ഇവര്‍ തമ്മിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം എത്തിച്ച് അനില്‍ ആന്‍റണി പ്രചാരണം കൊഴുപ്പിച്ചെങ്കിലും വിജയം നേടാനോ കൂടുതല്‍ വോട്ടുകള്‍ നേടാനോ അതുകൊണ്ടൊന്നും സാധിച്ചില്ല.ഇതിനിടയിൽ പി സി ജോർജിനെ സ്ഥാനാര്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ ചില ബിജെപി നേതാക്കൾ രാജി വയ്ക്കുകയുമുണ്ടായി അതും ബിജെപിയുടെ സ്ഥാനാർഥിക്കു എതിരായ വികാരം ഉണ്ടാക്കാൻ പര്യാപ്തമായി . വിജയം ഉറപ്പിച്ച നിലയിലുള്ള അനില്‍ ആന്‍റണിയുടെ പ്രതികരണങ്ങളും തിരിച്ചടിച്ചു.

പൂഞ്ഞാര്‍ അടക്കം ഉള്‍പ്പെടുന്ന പത്തനംത്തിട്ട മണ്ഡലത്തില്‍ പി സി ജോര്‍ജിന്‍റെ പിന്തുണയും അനില്‍ ആന്‍റണിക്ക് ഉണ്ടായിരുന്നു. എന്നാൽ പി സി ഫാക്ടര്‍ അനിലിനൊപ്പം തന്നെയായിരുന്നോ എന്നുള്ള ചോദ്യമാണ് ഫലം വരുമ്പോള്‍ ഉയരുന്നത്. പത്തനംത്തിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാൻ പി സി ജോര്‍ജിന് മോഹം ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ തന്നെ പി സി ജോര്‍ജ് തന്‍റെ നീരസം അറിയിച്ചതാണ്. പത്തനംത്തിട്ടയില്‍ അനില്‍ അറിയപ്പെടാത്ത ആളാണെന്നും കേരളവുമായി അദ്ദേഹത്തിന് ഒരു ബന്ധവും ഇല്ലെന്നും പി സി തുറന്നടിച്ചിരുന്നു.

പിസിയുടെ പൂഞ്ഞാറിലെ വീട്ടിലെത്തി അനില്‍ പിണക്കം മാറ്റാനുള്ള ശ്രമവും നടത്തി. പക്ഷേ ജനപക്ഷം പിരിച്ച് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസിക്ക് കക്ഷത്തില്‍ ഇരിക്കുന്നത് പോവുകയും ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയായിരുന്നു. ഇത് മറന്ന് അനിലിന് വേണ്ടി പിസി ഇറങ്ങിയോ എന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇനി ചോദ്യങ്ങള്‍ ഉയരുമെന്നുറപ്പ്.വെള്ളാപ്പള്ളി നടേശനും പി സി ജോര്ജും തമ്മിലുണ്ടായ വാഗ്‌വാദം പത്തനംതിട്ടയിലെ ബിജെപി ക്കു ലഭിക്കേണ്ട വോട്ടുകൾ ചോരുന്നതിനു ഇടയാക്കിയിട്ടുണ്ട് .വാശിക്കാരനായ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർത്ഥിയായപ്പോൾ കണ്വന്ഷനിൽ പോലും പ്രസംഗിക്കാൻ പി സി ജോർജിനെ വിളിച്ചിരുന്നില്ല.അന്ന് വെള്ളാപ്പള്ളിയും മകനും പി സി ജോർജിനെതിരെ നൽകിയ പരാതി തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷം എൻ ഡി എ ചർച്ചയ്ക്കു എടുക്കാതിരിക്കില്ല .അതിന്റെ സമയവും സമാഗതമായിരിക്കയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top