Entertainment

പാലാ കൊഴുവനാലിലെ കല്യാണരാമൻ പെൺകുട്ടികളെ വളച്ചിരുന്നത് അതിവിനയത്തിലും;ഹൃദയ ദ്രവീകരണ സംസാരത്തിലും

കോട്ടയം : രണ്ടു വിവാഹം നടത്തി മൂന്നാം വിവാഹം നടത്താൻ പ്ലാനിടവേ പാലാ പോലീസ് പിടികൂടിയ  പാലായ്ക്കടുത്തുള്ള  കൊഴുവനാലിലെ കല്യാണരാമൻ പെൺകുട്ടികളെ വളച്ചിരുന്നത് അതിവിനയത്തിലും;ഹൃദയ ദ്രവീകരണ സംസാരത്തിലുമായിരുന്നെന്നു അറിവായി .എഞ്ചിനീയറിങ്ങിന് കൊല്ലം ടി കെ എം കോളേജിൽ പഠിച്ചിരുന്നപ്പോൾ അവിടെ വച്ചുണ്ടായ പരിചയത്തിലാണ് മലേഷ്യയിൽ സെറ്റിലായിരുന്ന യുവതിയുമായി കല്യാണം നടന്നത് .അവിടെ നിന്നും പോന്നതിനു ശേഷം  ബാംഗ്ലൂരിൽ  ജോലി തരപ്പെടുത്തിയ ശേഷമാണ് തമിഴ്നാട്ടുകാരിയുമായി വിവാഹം ചെയ്തത്. സാമാന്യം മാത്രം സൗന്ദര്യമുള്ള ഇയാൾ പെൺകുട്ടികളെ വളച്ചിരുന്നത് വിനയമാർന്ന പെരുമാറ്റത്തിലൂടെ ആയിരുന്നു.പാലാ പോലീസ് സ്റ്റേഷനിൽ കേസായപ്പോഴാണ് മൂന്നാം വിവാഹം കഴിക്കാനായി തീരുമാനിച്ചിരുന്ന  കൊച്ചിക്കാരി പെങ്കൊച്ച്  പോലീസിനോട് ഇതൊക്കെ തുറന്നു പറഞ്ഞത്.

നിങ്ങൾ എന്ത് കണ്ടിട്ടാ ഇവനെയൊക്കെ ഇഷ്ടപ്പെട്ടത് ;ഇവനൊരു ബങ്കാളിയെ പോലുണ്ടല്ലോ എന്ന് വനിതാ പോലീസ് ചോദിച്ചപ്പോൾ ;പെൺകുട്ടികൾ തുറന്നു പറഞ്ഞു ആരും വിശ്വസിക്കുന്ന പെരുമാറ്റമാണ് ഉണ്ടായത് .ആ സ്നേഹ വാക്കിൽ വിശ്വസിച്ചു പോയി .ആ സ്നേഹ വാക്കിൽ വിശ്വസിച്ച ഒരു  പെൺകുട്ടി രണ്ടു മാസം ഗർഭിണിയുമായി .കല്യാണ രാമന്റെ നിർബന്ധത്തിനു വഴങ്ങി അത് അബോർട്ട് ചെയ്യുകയാണുണ്ടായത്.ഇതിനെ തുടർന്ന് ഈ പെൺകുട്ടിയുടെ  അച്ഛന് ഹാർട്ട് അറ്റാക്ക് ഉണ്ടായി. ആശുപത്രിയിലായി .ആ പെൺകുട്ടി  മാനസിക രോഗിയുമായി.കല്യാണ രാമന്റെ ഓരോരോ ലീലാവിലാസങ്ങള്.

ഭഗവാൻ വിഷ്ണുവിന്റെ പേരുള്ള കൊഴുവനാലിലെ കല്യാണരാമന്‌ അക്കിടി പറ്റിയത് ബാംഗ്ലൂരിൽ രണ്ടാം ഭാര്യയുമായി കഴിഞ്ഞിരുന്ന ഫ്ലാറ്റിലേക്ക് കൊച്ചിക്കാരി എത്തിയപ്പോഴാണ്.കല്യാണ രാമന്റെ സംസാരത്തിൽ വശപ്പിശക് തോന്നിയ കൊച്ചിക്കാരി നയത്തിൽ ഫ്ലാറ്റ് ചോദിച്ചറിഞ്ഞു അവിടെ എത്തി ;ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടാം ഭാര്യയുമായുള്ള വിവാഹ ഫോട്ടോ ,കണ്ടത്.അതോടെ കല്യാണ രാമൻ ശരിക്കും കല്യാണ രാമനാണെന്നു മനസിലാക്കിയ കൊച്ചി കാരി അവിടെ വച്ച് തന്നെ കല്യാണരാമനെ  ചോദ്യം ചെയ്യുകയുമായിരുന്നു .

അവിടെയും സെന്റി അടിക്കാൻ തുടങ്ങിയ കല്യാണ രാമന്റെ പഞ്ചാര വാക്കുകളൊന്നും കൊച്ചിക്കാരി വിശ്വസിച്ചില്ല .ഇതിനിടയിൽ നാട്ടിൽ അയൽപക്കത്തുള്ള ഒരു പെൺകുട്ടി തന്നെ കല്യാണം കഴിക്കാനായി പിറകെ കൂടിയിട്ടുണ്ടെന്നും ഇടയ്ക്കിടയ്ക്ക് തള്ളിയിരുന്നു .താനൊരു ഉത്തമ പുരുഷനാണെന്ന്  വരുത്തി തീർക്കുകയായിരുന്നു കല്യാണ രാമന്റെ ലക്‌ഷ്യം .ഇത് മൂന്നു സ്ത്രീകളോടും ഇടയ്ക്കിടയ്ക്ക് കല്യാണ രാമൻ തള്ളിയിരുന്നതായി അറിവായിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് കല്യാണ രാമന് ക്യാൻസർ വരും.അങ്ങനെ പറഞ്ഞു പെണ്വീട്ടുകാരിൽ നിന്നും പണവും വാങ്ങും.മുഖഭാവം എപ്പോഴും ദൈന്യമായിരിക്കും ;രോഗം സ്ഥിരീകരിക്കാൻ ഡോക്ടറുടെ നമ്പർ കൊടുക്കും.

വാട്ട്സാപ്പിൽ മെസേജ് ചെയ്യുമ്പോൾ അതിൽ മറുപടി എഴുതുന്നത് കല്യാണരാമൻ തന്നെ  ആയിരുന്നു . അത് കാണുമ്പോൾ പെൺ  വീട്ടുകാർ വിശ്വസിക്കും .അങ്ങനെയാണ് കൊച്ചിക്കാരിയുടെ വീട്ടുകാരിൽ നിന്നും അഞ്ച് ലക്ഷം വാങ്ങിച്ചെടുത്ത്.കാശ് കിട്ടിക്കഴിഞ്ഞാൽ ഉടൻ തന്നെ കല്യാണ രാമന് കാൻസർ വരും .അങ്ങനെ അടുത്ത ഇരയെ തേടി പോവുകയാണ് കല്യാണ രാമന്റെ പതിവ് .ഇവിടെ കൊച്ചിക്കാരി പെങ്കൊച്ച് അൽപ്പം കൂർമ്മ ബുദ്ധി കാണിച്ചത് കൊണ്ടാണ് രക്ഷപെട്ടത്.ആറ്റുകാലമ്മ രക്ഷിച്ചു എന്നാണ് കൊച്ചിക്കാരി കോട്ടയം മീഡിയയോട് പറഞ്ഞത് .അഭിനവ ഡോക്ടർ താൻ തന്നെ ആയിരുന്നെന്നു കല്യാണ രാമൻ പാലാ പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു .

പാലാ പോലീസ് ഇക്കാര്യത്തിൽ മാതൃകാ പരമായ സമീപനമാണ് സ്വീകരിച്ചത് .ഇവനെ നല്ലൊരു മാനസീക രോഗ വിദഗ്ദ്ധനെ കൊണ്ട് ചികിൽസിപ്പിക്കണമെന്നു അമ്മയ്ക്ക് കർശനമായ താക്കീതും നൽകി.അമ്മയ്ക്ക് അല്പ സ്വൽപ്പം രാഷ്ട്രീയ ബന്ധം ഉള്ളത് കൊണ്ടാണ് കൂടുതൽ നടപടികളിൽ നിന്നും ഒഴിവായത്.കൊച്ചിക്കാരി കൊഴുവനാലിലെ  ആര്യ വീട്ടിൽ എത്തിയപ്പോഴാണ് കല്യാണ രാമന്റെ പിടിപാട് മനസിലായത് . ബാംഗ്ലൂർ ടെക്കിയുടെ വീട് കണ്ടു കൊച്ചിക്കാരിയുടെ കണ്ണിന്റെ ഫിലമെന്റ് അടിച്ചു പോയെന്നാണ്‌ സംസാരം.കഷ്ട്ടിച്ചു നിന്ന് തിരിയാവുന്ന  രണ്ടുമുറി അടുക്കള .ബാംഗ്ലൂരിൽ വച്ച് പറഞ്ഞതിതോന്നുമല്ലായിരുന്നു .പക്ഷെ കൊച്ചിക്കാരി കൊഴുവനാലിൽ വന്ന് നാട്ടുകാരോട് ഇങ്ങനെയൊക്കെ പറയുമെന്ന് കല്യാണ രാമൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല .മനഃസമാധാനമായിട്ടു ഒരു പത്തിരുപതു കല്യാണം കഴിക്കാമെന്നു വിചാരിച്ചിരുന്നതാ അത് ആ കൊച്ചിക്കാരി പൊളിച്ചു കളഞ്ഞല്ലോ.കൊച്ചി കണ്ടവനച്ചി  വേണ്ടാ എന്നൊരു ചൊല്ലുണ്ട് .കൊച്ചിക്കാരിയെ കെട്ടാനിരുന്നവന് ഇനി ജീവിതത്തിൽ അച്ചിയെ കിട്ടുമോ ..?കാത്തിരുന്ന് കാണാം …

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top