Kerala

കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ;സ്ത്രീകള്‍-126 പുരുഷന്‍മാര്‍ – 125 കുട്ടികള്‍ -81 ആകെ 332 പേർ ദുരിതാശ്വാസ ക്യാമ്പിലെത്തി 

കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു ;സ്ത്രീകള്‍-126 പുരുഷന്‍മാര്‍ – 125 കുട്ടികള്‍ -81 ആകെ 332 പേർ ദുരിതാശ്വാസ ക്യാമ്പിലെത്തി.ജില്ലാ താലൂക്ക് അധികാരികളുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ നടത്തിപ്പ്.പാലായിലെ കിഴക്കൻ പ്രദേശങ്ങളിൽ മഴ ശമിച്ചതിനാൽ വെള്ളം ഇറങ്ങിയെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ദുരിതം ഇനിയും കൂടും.കിഴക്കൻ പ്രദേശങ്ങളിലെ വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ എത്തിയില്ല ദുരിതം ഇല്ലാതാക്കാനാണ് ജില്ലാ ഭരണകൂടം പരിശ്രമിക്കുന്നത്.പടിഞ്ഞാറൻ ദുരിതാശ്വാസ ക്യാമ്പുകൾ ഇനിയും നീണ്ടു നിൽക്കും.

ജില്ലയിലെ എല്ലാ താലൂക്കിലുമായി 16 വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കോട്ടയം താലൂക്കില്‍ ഒരു  വീടിന് പൂര്‍ണ്ണമായി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ 3 സ്ഥലത്ത് ( തലനാട്, തീക്കോയ്,ഭരണങ്ങാന) ഉരുള്‍ പൊട്ടല്‍ ഉണ്ടായി ട്ടുണ്ട്. ക്യാമ്പ് വീവരങ്ങള്‍ വൈക്കം താലൂക്ക് , മാ‍ഞ്ഞൂര്‍ വില്ലേജ്, VL തോമസ് കമ്മ്യൂണിറ്റി ഹാള്‍ 7 കുടുംബങ്ങള്‍ , 26 അംഗങ്ങള്‍, കോട്ടയം താലൂക്ക്, ഏറ്റുമാനൂര്‍ വില്ലേജ് ഗവ.ബോയ്സ് ഹൈസ്കൂള്‍, ഏറ്റുമാനൂര്‍ 4 കുടുംബങ്ങള്‍ 17 അംഗങ്ങള്‍, മീനച്ചില്‍ താലൂക്ക് , കൂറവിലങ്ങാട് വില്ലേജ്, കളത്തുര്‍ ഗവ UPS , 1 കുടുംബം 5 അംഗങ്ങള്‍. മുണ്ടക്കയത്ത് ഒരാളും, വൈക്കത്ത് ഒരാളും വെളളത്തില്‍ കാണാതായിട്ടുുണ്ട് ഫയര്‍ ഫോഴ്സ് തിരച്ചില്‍ തുടരുന്നു.

ചെമ്പ് വില്ലേജ് പരിധിയിൽ വേമ്പനാട്ട് കായലിൽ മാത്‍സ്യബന്ധനത്തിനിടയിൽ ശ്രീ സദാനന്ദൻ, കിഴക്കേ കാട്ടാംള്ളിൽ , ചെമ്പ് എന്നയാൾ മരണപെട്ടിട്ടുള്ളതാണ് മൃതദേഹം വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ .ഭരണങ്ങാനം വില്ലേജിൽ കയ്യൂർ ഗവ. എൽ പി സ്കൂളിൽ ക്യാമ്പ് തുറന്നു. 3 പുരുഷൻമാർ ക്യാമ്പിൽ ഉണ്ട്.പുലിയന്നൂർ വില്ലേജിൽ മുത്തോലി പാലത്തിനു സമീപം കോളനിയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടന്നു മുത്തോലി St Antony s HSS ഇൽ ക്യാമ്പ് തുറന്നു. നിലവിൽ 44 കുടുംബങ്ങൾ ക്യാമ്പിൽ എത്തിയിട്ടുണ്ട്.

കൊണ്ടൂർ വില്ലേജിൽ രണ്ട് സ്ഥാപനങ്ങളിലായി 11 കുടും ബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.സെന്റ് ജോൺസ് സ്‌കൂൾ അമ്പാറനിരപ്പേൽ  പുരുഷൻ-2 സ്ത്രീ – 1
കൊണ്ടു ർ സാംസ്കാരികനിലയം -പുരുഷൻ – 21 സ്ത്രീ – 19 ആൺകുട്ടികൾ 6 പെൺകുട്ടികൾ -5.അയർക്കുന്നം വില്ലേജിൽ പുന്നത്തുറ സെന്റ് ജോസഫ് എച്ച്.എസ് സ്ക്കൂളിൽ ക്രമീകരിച്ചിട്ടുള്ള ക്യാപിൽ 3 പേരടങ്ങുന്ന ഒരു കുടുംബം എത്തിയിട്ടുണ്ട്. കൂടാതെ മഹാത്മാഗാന്ധി കോളനിയിലെ രണ്ട് കുടുബം അയർക്കുന്ന എൽ പി സ്ക്കുളിൽ ക്രമീകരിച്ചിട്ടുള്ള ക്യാപിലേയ്ക്ക് രാത്രി എത്തിച്ചേർന്നു .

ളാലം വില്ലേജ് – ചാവറ പബ്ലിക് സ്കൂൾ ക്യാമ്പ് തുടങ്ങി പുരുഷൻ – 3 സ്ത്രീ -2കുട്ടികൾ – 1.ഏറ്റുമാനൂർ വില്ലേജിലെ GBHS ലേ ക്യാമ്പിൽ 6കുടുംബത്തിലെ ആളുകൾ വന്നിട്ടുള്ളതാണ്.Male 14 Female 10 Children 6 . ആകെ 24 പേർ.ഭരണങ്ങാനം വില്ലേജ് ഓഫീസ് പരിധിയിൽ ആളനാട്‌ എൽ പി സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചു .എട്ട് പുരുഷന്മാരും ;ഏഴ് സ്ത്രീകളും ;ഏഴ് കുട്ടികളും അടക്കം 22 പേരാണ് ഈ ക്യാമ്പിലുള്ളത് .എല്ലാ ക്യാമ്പിലേയും വിവരങ്ങൾ അപ്പപ്പോൾ ജില്ലാ കലക്ടർ  വി വിഘ്‌നേശ്വരിക്കു എത്തുന്നുണ്ട്.ഏതു അടിയന്തിര സാഹചര്യങ്ങളെയും നേരിടാനുള്ള ഒരുക്കമാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്നത് .

ഫോട്ടോ പ്രതീകാത്മകം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top