Kerala

പരീക്ഷയ്ക്കിടെ പിതാവിന്റെ വേർപാട്;വേദന കടിച്ചമർത്തി പരീക്ഷ എഴുതി;ടീനയ്ക്ക് ലഭിച്ചത് ഒന്നാം റാങ്കിനേക്കാൾ വിലയുള്ള ആറാം റാങ്ക്

കോട്ടയം :എലിക്കുളം: പിതാവിന്റെ വേർപാടിന്റെ ഓർമ്മകൾ കൊഴിയും മുൻപെ ടീനയെത്തേടി അവസാന വർഷ പരീക്ഷയുമെത്തി. സങ്കടങ്ങൾ ഉള്ളിൽ കടലായി ഇരമ്പുമ്പോൾ അവ കടിച്ചമർത്തി ടീന പരീക്ഷയെഴുതിയാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.കുരുവിക്കൂട് തൂങ്ങൻ പറസിൽ പരേതനായ ജോമോൻ ജോസഫിന്റെ മകൾ റ്റീ നയാണ്.എം.ജി. യൂണിവേഴ്സിറ്റിയുടെ പുതിയ കോഴ്സായ ബാച്ചിലേഴ്സ് ഫിനാൻഷ്യൽ മാർക്കറ്റ് സ്എന്ന കോഴ്സിലാണ് എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ആറാം റാങ്ക് കരസ്ഥമാക്കിയത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളേജിൽ നിന്നു മാണ് ടീന ഈ വിജയം കരസ്ഥമാക്കിയത്. പിതാവ് ജോമോൻ ജോലിയ്ക്കു പോവുന്നതിനിടെ ഒരു വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. 2024 ഫെബ്രുവരി മാസം അവസാന ആഴ്ചയായിരുന്നു പിതാവ് ജോമോന്റെ പെട്ടെന്നുള്ള വിയോഗം. പരീക്ഷച്ചൂടിലും വേദന കടിച്ചമർത്തി ടീന പരീക്ഷയെഴുതി. സ്വന്തം പിതാവിന്റെ ആഗ്രഹം സാധിക്കുകയായിരുന്നു ടീന .

യൂണിവേഴ്സിറ്റിപരിക്ഷയിൽ ആറാം റാങ്ക്..പരേതനായ ജോമോന്റേയും ഭാര്യ പ്രീതിയുടേയും സ്വപ്നമാണ് സഫലമായത്. ടീനയ്ക്ക് ഒരു സഹോദരിയുമുണ്ട് ചെനൈയിൽ ജോലി ചെയ്യുന്ന ടിന്റു : സാമ്പത്തികമായി പിന്നിലാണെങ്കിലും എം.ബി.എ. ചെയ്യാനാണ് ടീനയ്ക്ക് ഇഷ്ടം .ടീനയെ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. ടീനയ്ക്ക് പഠനത്തിനായി എല്ലാ വിധ പിന്തുണയും പഞ്ചായത്തംഗം വാഗ്ദാനം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top