Kerala

റബ്ബർ കയറ്റുമതി ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം . നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( NFRPS)

 

കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കർഷകരിൽ നിന്ന് റബ്ബർ ഏറ്റെടുത്ത് കയറ്റുമതിചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബ്ബർ ബോർഡും ശ്രമിക്കണമെന്ന്‌ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിപണിയിൽ റബർ വിലയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും അതിന്റെ ഗുണങ്ങൾ രാജ്യത്തെ റബ്ബർ കർഷകർക്ക് ലഭിക്കാതിരിക്കാൻ ടയർ ലോബി നടത്തുന്ന നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ ഒത്താശ നിൽക്കുകയാണ് എന്ന്  നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് കുറ്റപ്പെടുത്തി.

ഇപ്പോൾ റബ്ബറിന് വൻ കുതിപ്പാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്നത് . ആവശ്യകത വർദ്ധിക്കുകയും ഉല്പാദനം കുറയുകയും ചെയ്താണ് വില വർദ്ധിക്കാനുള്ള കാരണം .
ഇതിന് മുൻപ് 2012 മാർച്ചിലായിരുന്നു സമാനമായ രീതിയിൽ ആഗോള മാർക്കറ്റിൽ റബ്ബറിന് വില വർദ്ധിച്ചത്. അന്ന് കർഷകർക്ക് ഒരു കിലോ റബറിന് 245 രൂപ വരെ ലഭിച്ചു. എന്നാൽ ഇത്തവണ ഇന്ത്യൻ കർഷകർക്ക് കാര്യമായ വില ലഭിക്കുന്നില്ല.
ഇന്ന് 183.50 രൂപയാണ് ഒരു കിലോ റബറിന് ബോർഡ് നിശ്ചയിച്ച വില. ബാങ്കോക് റബ്ബർ വില 204 രൂപയും. വിപണിയിൽ ഇടപെടാത്ത കേന്ദ്ര സർക്കാരിന്റെയും റബ്ബർ ബോർഡിൻ്റെയും നടപടിയാണ് കർഷകർക്ക് തിരിച്ചടിയാവുന്നത്. റബ്ബർ ബോർഡ്‌ കർഷക പങ്കാളിത്തത്തോടെ ആരംഭിച്ച കമ്പനികൾ എത്രയും വേഗം റബ്ബർ കയറ്റുമതി ചെയ്യാൻ തയ്യാറാകണം.

റബ്ബര്‍ കയറ്റുമതിക്കുള്ള സഹായപദ്ധതി റബ്ബര്‍ബോര്‍ഡ് തുടരില്ല എന്നാണ് ഇപ്പോൾ റബ്ബർ ബോർഡ്‌ പറയുന്നത്. മാര്‍ച്ച് 15-ന് പ്രഖ്യാപിച്ച പദ്ധതിപ്രകാരം ഒരു കിലോഗ്രാം ഷീറ്റ് കയറ്റുമതി ചെയ്യുന്നതിന്
അഞ്ചുരൂപയാണ് ഏജന്‍സികള്‍ക്ക് ബോര്‍ഡ് സഹായം വാഗ്ദാനം ചെയ്തിരുന്നത്.
40 ടണ്‍ വരെ കയറ്റുമതിചെയ്യുന്നവര്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയും കിട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കയറ്റുമതി ദീര്‍ഘനാളായി ഇല്ലാതിരുന്നതിനാല്‍ വിദേശ ഏജന്‍സികളെ കണ്ടെത്താനോ ചരക്ക് ശേഖരിക്കാനോ കയറ്റുമതി ലൈസന്‍സികള്‍ താത്പര്യം കാട്ടിയില്ല. ജൂണ്‍ 30-ന് പദ്ധതിയുടെ കാലാവധി തീരും എന്നാണ് റബ്ബർബോർഡ്‌ പറയുന്നത്.

ഒരു കിലോ റബ്ബർ ഇറക്കുമതി ചുങ്കം 30 രൂപയാണ്. ഒരു കിലോ റബർ ഇറക്കുമതി ചെയ്യുമ്പോൾ ടയർ കമ്പനികൾക്ക് 235 രൂപയ്ക്ക് മുകളിൽ ചെലവ് വരും. ടയർ കമ്പനികൾ ഇവിടെ നിന്നും റബ്ബർ വാങ്ങിയാൽ രാജ്യത്തെ കർഷകർക്ക് ഒരു കിലോ റബറിന് 55 -70 രൂപ അധികമായി ലഭിക്കും. പക്ഷേ! അവരതിന് തയ്യാറാകുന്നില്ല. കൂടുതൽ പണം നൽകി റബ്ബർ ഇറക്കുമതി ചെയ്യതാലും ഇവിടത്തെ റബ്ബർ കർഷകരിൽ നിന്ന് റബ്ബർ വാങ്ങില്ല എന്ന വാശിയിലാണ് ടയർ ലോബി. കർഷക നാശം ആഗ്രഹിക്കുന്ന ഇക്കൂട്ടരേ നിലയ്ക്ക് നിർത്താൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ല. ആകയാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ആവിശ്യപ്പെട്ടു.

യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ( എൻ എഫ് ആർ പി സ് )ദേ​​ശീ​​യ പ്രസിഡന്റ്‌ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി അധ്യക്ഷത വഹിച്ചു. താഷ്‌കന്റ് പൈകട , ഡി സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര , രാജൻ ഫിലിപ്സ് കർണാടക, ജോയി കുര്യൻ കോഴിക്കോട്, ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകൺണ്ടാപുരം, ജോർജ്കുട്ടി മങ്ങാട്ട് കോതമംഗലം, ഹരിദാസ് മണ്ണാർക്കാട്, സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top