Kerala

ഇന്ന് ഇന്ത്യയുടെ റബർ മാൻ ജോൺ ജോസഫ് മർഫി എന്ന ,മർഫിസായിപ്പിൻ്റ അറുപത്തിയേഴാം ചരമദിനം, റബർ ബോർഡ് പ്രാഖ്യാപിച്ച സ്മാരകം ഇതു വരെ പൂർത്തിയായില്ല ,ശവകുടീരം ജീർണ്ണാവസ്ഥയിൽ

 

മുണ്ടക്കയം:ഇന്ന് മെയ് ഒൻപത് ഇന്ത്യയുടെ റബർ മാൻ ജോൺ ജോസഫ് മർഫി എന്ന ,മർഫിസായിപ്പിൻ്റ അറുപത്തിയേഴാം ചരമദിനം ..1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലണ്ടിലായിരുന്നു മര്‍ഫിയുടെ ജനനം. കടല്‍താണ്ടി കേരളത്തിലെത്തി കൂട്ടിക്കലിലെ ഏന്തയാറ്റിൻ റബ്ബര്‍ കൃഷി ചെയ്തു കൊണ്ട് മലയോര മേഖലയുടെയും കോട്ടയം ജില്ലയുടെയും, കാഞ്ഞിരപ്പള്ളിയുടെയും വികസനവിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ച ,ഇന്ത്യൻ റബർ വിപ്ലത്തിൻ്റ പിതാവ് എന്നറിയപ്പെടുന്ന അയര്‍ലണ്ട് സ്വദേശി മര്‍ഫി സായിപ്പെന്ന ജോണ്‍ ജോസഫ് മര്‍ഫി.

റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലംതേടി ഇന്ത്യയിലെത്തിയ ജോണ്‍ ജോസഫ് മര്‍ഫി നേര്യമംഗലത്തിനടുത്തു മാങ്കുളത്ത് റബ്ബര്‍ കൃഷി നടത്തി പരാജയപ്പെട്ടതിനെ തുടർന്നാണ് 1902-ല്‍ ഏന്തയാറില്‍ എത്തുന്നത്., താൻ എത്തിയ നാടിനെ തൻ്റ അമ്മയുടെ ഓർമ്മക്കായി ” എൻ തായയായ നാട് ” “എന്നു വിളിച്ചു ,അത് പിന്നീട് ഏന്തയാറായി മാറി .. വലിയ മരങ്ങള്‍ വെട്ടിനിരത്തി കൂട്ടിക്കല്‍ മുതല്‍ ഇളംകാട് വരെ റബ്ബര്‍ കൃഷി ചെയ്ത മര്‍ഫിയെ മലയോരമേഖലയുടെ മണ്ണ് ചതിച്ചില്ല. കൃഷി വിജയിച്ചതോടെ വര്‍ഷങ്ങള്‍കൊണ്ട് പന്ത്രണ്ടായിരത്തിലധികം ഏക്കറുകളേക്ക് റബ്ബര്‍ കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചു. ഒപ്പം ഏന്തയാറില്‍ റബ്ബര്‍, തേയില ഫാക്ടറികളും സ്ഥാപിച്ചു.

തൊഴിലാളി നിയമങ്ങൾ ഇന്ത്യയിൽ നിലവിൽ വരുന്നതിനു മുൻപേ തൻ്റ തോട്ടങ്ങളില്‍ പണിയെടുക്കുന്ന, തൊഴിലാളികളുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട ശമ്പളം, ചികിത്സ, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് മുഖ്യപ്രാധാന്യം നല്‍കിയിരുന്ന മനുഷ്യ സ്നേഹിയായ മർഫി സായിപ്പ്, ഏന്തയാർ ,മുണ്ടക്കം ലത്തീൻ ദേവാലയങ്ങളും ,മുണ്ടക്കയം മൈക്കോളജിയും സ്ഥാപിക്കുന്നതിന് നേതൃത്വം നല്കി അകമഴിഞ്ഞ് കത്തോലിക്കാ സഭയെ സ്നേഹിക്കുകയും ,സഹായിക്കുകയും ചെയ്ത അദ്ദേഹം മാർപാപ്പയുടെ പേപ്പൽ ബഹുമതിക്കും അർഹനായി , ഏന്തയാറില്‍ മര്‍ഫിയുടെ ഓർമ്മക്കായി സ്ഥാപിച്ച ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂള്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു ,

1957 മെയ് ഒന്‍പതിന് തൻ്റ എൺപത്തിയഞ്ചാം വയസിൽ നാഗര്‍കോവിലിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മര്‍ഫി സായിപ്പിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഏന്തയാറിലെ തൊഴിലാളികളുടെ ശ്മശാനത്തിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. ഏന്തയാറിന് അഞ്ചുകിലോമീറ്റര്‍ അകലെ മാത്തുമലയിൽ ഇ മണ്ണിൻ്റ ഭാഗമായി മര്‍ഫി സായിപ്പ് ആന്ത്യവിശ്രമം കൊള്ളുന്നു ,അ ശവകുടീരം ഇന്ന് ജീർണ്ണാവസ്ഥയിലാണ് , അദേഹത്തിൻ്റെ സ്മരണക്കായി റബർ ബോർഡ് നിർമ്മിക്കുമെന്ന് പറഞ്ഞ സ്മാരകം ഇതു വരെ നിർമ്മാണം പൂർത്തികരിച്ചിട്ടില്ല പ്രാഖ്യാപനങ്ങളെല്ലാം ജലരേഖയായി കടലാസിൽ ഒതുങ്ങുകയാണ് ,തൻ്റ ഇന്മനാടിനെപ്പോലെ ഇ നാടിനെ സ്നേഹിച്ച അദേഹത്തിൻ്റ ശവകുടീരം വേണ്ട രീതിയിൽ സംരക്ഷിക്കുവാനും, സ്മാരക നിർമ്മാണം പൂർത്തീകരിക്കുവാനും റബർ ബോർഡും ,സംസ്ഥാന സർക്കാരും തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top