Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് . പെരിയ കേസിലെ പതിമൂന്നാം പ്രതിയായ ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പെരിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്.ഇന്നലെയായിരുന്നു പരിപാടി .വരൻ ഡോ. ആനന്ദ് കൃഷ്ണൻ ക്ഷണിച്ചിട്ടാണ് താൻ കല്യാണത്തിൽ പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വിശദീകരിച്ചു. വേറെയും കോൺഗ്രസ് നേതാക്കൾ കല്യാണത്തിൽ പങ്കെടുത്തിരുന്നെന്നും തൻ്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും പ്രമോദ് ആരോപിച്ചു.

2019 ഫെബ്രുവരി 17 നാണ് കാസർഗോഡ് പെരിയ കല്യാട് സ്വദേശികളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.കേസിലെ പ്രതികളെല്ലാം സിപിഎം പ്രാദേശിക നേതാക്കളായിരുന്നു .കേരളമാകെ കോളിളക്കമുണ്ടാക്കിയ ഈ കേസിലെ പ്രതികളെ നിസ്സാരവൽക്കരിക്കുകയാണ് കോൺഗ്രസ് എന്ന് ആരോപണം ഉയരുന്നുണ്ട് .ഉടനടി ചേർന്ന കോൺഗ്രസ് കമ്മിറ്റി യോഗം പ്രമോദിനെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top