Kerala

തലയോലപ്പറമ്പ് തലപ്പാറയിൽ ഗ്യാസ് ലോറിയും ;കാറും കൂട്ടിയിടിച്ച് ഒരു മരണം

വൈക്കം :തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ തലപ്പാറയിലുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരണമടഞ്ഞു.രാവിലെ 11 ഓടെ എറണാകുളം ഭാഗത്ത് നിന്ന് വന്ന കാറും ഗ്യാസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിലെ മൂന്നു യാത്രക്കാരിലൊരാൾ ആണ് മരണപ്പെട്ടത്.അപകടം നടന്ന സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരണപ്പെടുകയായിരുന്നു .പരിക്കേറ്റ മറ്റു രണ്ടു കാർ യാത്രികരെ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്.പോലീസ് ഉടനെ തന്നെ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി അപകട സ്ഥലം കഴുകി വൃത്തിയാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top