![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കോട്ടയം :കുടക്കച്ചിറ:പന്തുകളിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരണമടഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ലിജു ബിജു (10)വാണ് അപകടത്തിൽ പെട്ടത്.നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു. വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകനാണ്.അടുത്ത ദിവസം ആദ്യകുർബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു. മാതാവ് ലിസി കാപ്പുംതല, സഹോദരി ലിബി(വിദ്യാർത്ഥിനി )
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)