Kerala

നക്ഷത്രഫലം 2024 ഏപ്രിൽ 28 മുതൽ മെയ് 04 വരെ സജീവ് ശാസ്താരം

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700

സജീവ് ശാസ്‌താരം

അശ്വതി : വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്‍റര്‍വ്യൂ ഇവയില് വിജയിക്കും. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കു പണം മുടക്കും.

ഭരണി : സഹായികളില് നിന്നുള്ള ഇടപെടല് വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില് വിജയം നേടും.

കാർത്തിക : വാഹനത്തിന് അറ്റകുറ്റപ്പണികള്‍ക്കു സാധ്യത. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള് പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന് സാധിക്കും. പെരുമാറ്റത്തില് കൃത്രിമത്വം കലര്‍ത്തി വിരോധം സന്പാദിക്കും.

രോഹിണി : ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില് സംബന്ധിക്കും.

മകയിരം : സാന്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.

ത്രിരുവാതിര : ഏര്‍പ്പെടുന്ന കാര്യങ്ങളില് വിജയം. വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില് വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കര്‍ണരോഗ ബാധ.

പുണർതം : വാഹനയാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. ഉപയോഗ്യവസ്തുക്കള് മോഷണം പോകാം. ബന്ധുക്കള് നിമിത്തം നേട്ടം.

പൂയം : ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില് നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. തികച്ചും അവിചാരിതമായി കൈവശത്തിലിരുന്ന വസ്തുക്കള് നഷ്ടപ്പെട്ടേക്കാനിടയുണ്ട്.

ആയില്യം : ബിസിനസുകളില് നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീര്‍ഘയാത്രകള് വേണ്ടിവരും. ഭവനത്തില് മംഗളകര്‍മങ്ങള് നടക്കും. ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും.

മകം : ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്‍ധിക്കും. പൂര്‍വികസ്വത്തു ലഭിക്കുവാനാകും. യാത്രകള്‍ക്കിടയില് പരുക്കുപറ്റുവാന് സാധ്യതയുണ്ട്. അസ്ഥാനത്ത് സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സന്പാദിക്കും. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പകര്ച്ചവ്യാധി പിടിപെടാന് സാധ്യതയുണ്ട്. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും.

പൂരം : പുതിയ പദ്ധതികളില് പണം മുടക്കും. അതില് നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില് നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാന്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. വാഹനയാത്രകളില് ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന് സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള് പിടിപെടാനിടയുണ്ട്.

ഉത്രം : രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും. ബാങ്കുകളില് നിന്ന് ലോണ് പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം.

അത്തം : കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. യാത്രകള് കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തില് നിന്നുള്ള അലര്‍ജി പിടിപെടും. വളര്‍ത്തുമൃഗങ്ങളാല് പരുക്കേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യം തന്നെ.

ചിത്തിര : മാനസിക നിരാശ വര്‍ധിക്കും. സഹായ വാഗ്ദാനത്തില് നിന്ന് സുഹൃത്തുക്കള് പിന്‍വാങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളില് ജോലി ലഭിക്കും. ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. സമ്മാനങ്ങള് ലഭിക്കുവാന് ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.

ചോതി : മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സന്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്‍ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും. പൊതുപ്രവര്‍ത്തനത്തില് മികച്ച വിജയം കൈവരിക്കും.

വിശാഖം : വാഹനം വാങ്ങും. കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്‍ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.

അനിഴം : അലഞ്ഞുതിരിയുന്ന ശീലമുണ്ടാകും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. അവിഹിത മാര്‍ഗത്തില് ധനം സന്പാദിക്കുവാന് യോഗം. എന്നാല് അതില് പ്രാധാന്യം കൊടുക്കാതിരിക്കുക. കേസ്, വ്യവഹാരങ്ങള് എന്നിവ പിന്നാലെ വന്നേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.

തൃക്കേട്ട : അനുകൂല ഫലങ്ങള് ലഭിക്കുവാന് സാധ്യതയുള്ള വാരമാണ്. ഏതെങ്കിലും തരത്തിലുള്ള ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അനവസരത്തില് അന്യര് ഇടപെടുന്നതു മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

മൂലം : ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില് പ്രശ്നങ്ങള് ഉടലെടുക്കാം. സ്ത്രീജനങ്ങള് മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും.. വ്യവഹാരങ്ങളില് തിരിച്ചടിയുണ്ടായേക്കാം.

പൂരാടം : ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകളില് നേട്ടം കൈവരിക്കും. സഹോദരങ്ങള്‍ക്കു നേട്ടം. സാന്പത്തിക നേട്ടം കൈവരിക്കും.

ഉത്രാടം : പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.

തിരുവോണം : വിശ്രമം കുറയും. എളുപ്പത്തില് സാധിക്കാവുന്ന കാര്യങ്ങള് പോലും അല്‍പം വിഷമം നേരിട്ടതിനു ശേഷം മാത്രമെ നടപ്പിലാവുകയുള്ളൂ. അപവാദം കേള്‍ക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത.

അവിട്ടം : വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത.

ചതയം : പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്. അനുകൂലമായി നിന്നിരുന്നവര്‍ക്ക് പിന്നാക്കം. അനാരോഗ്യം. വിദേശസഞ്ചാരം സാധ്യമാകും. തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

പൂരുരുട്ടാതി : അപ്രതീക്ഷിത ധനനഷ്ടം നേരിടും. ലഹരിവസ്തുക്കളില് താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകള് ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാല് വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.

ഉത്രട്ടാതി : ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര് ജീവനക്കാര്‍ക്ക് പ്രമോഷന് ലഭിക്കും. ഇന്‍റര്‍വ്യൂവില് നേട്ടം കൈവരിക്കും. സര്‍ക്കാര് ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

രേവതി : സുഹൃത്തിന്‍റെ ഇടപെടല് മൂലം. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില് ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top