Kerala

ചേട്ടാ..,അമ്മച്ചിയെ നാളെ വോട്ട് ചെയ്യാൻ പോണം കേട്ടോ;മധുരം നൽകി മധുരമൂറും വാക്കുകളുമായി കോട്ടയം കളക്ടർ വിഘ്‌നേശ്വരി ബസ് സ്റ്റാൻഡിൽ

കോട്ടയം :ചേട്ടാ..,അമ്മച്ചിയെ നാളെ വോട്ട് ചെയ്യാൻ പോണം കേട്ടോ..കൈവെള്ളയിൽ മധുരം നൽകിയത് സാക്ഷാൽ കോട്ടയം കളക്ടർ വിഘ്നേശ്വരി.കണ്ടപ്പോൾ ചേട്ടനും ചേച്ചിക്കും അതിശയമായി.

പോളിങ് ശതമാനം ഉയർത്താനുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിൻ്റെ ഭാഗമായി ഇന്ന്  രാവിലെ 11.30 ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പ്രൈവറ്റ് ബസുകളിലെ യാത്രക്കാർക്ക് മിഠായിയും വോട്ടു ചെയ്യണമെന്ന് അഭ്യർഥിക്കുന്ന കാർഡും നൽകി . ബസ് ഓണേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നാഗമ്പടത്ത് സ്റ്റാൻഡിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.എല്ലാവരും മധുരം നുണഞ്ഞു കൊണ്ട് പറഞ്ഞു .തീർച്ചയായും രാവിലെ വന്നു വോട്ടു ചെയ്യും .അത് കേട്ടപ്പോൾ കളക്റ്റർക്കും കൂടെയുള്ള ഉദ്യോഗസ്ഥർക്കും  സന്തോഷമായി.ഉച്ചച്ചൂടിനെ വക വയ്ക്കാതെ വോട്ടെടുപ്പ് പ്രചാരണം പിന്നെയും നീണ്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top