Kerala

വോട്ട് ചെയ്യാൻ പാട്ടുമായി കോട്ടയം ജില്ലാ ഭരണകൂടവും സ്വീപും

 

കോട്ടയം: വോട്ട് ചെയ്യാൻ പാട്ടുമായി കോട്ടയം ജില്ലാ ഭരണകൂടവും സ്വീപും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് ഉയർത്തുന്നതിനുളള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) തെരഞ്ഞെടുപ്പ് വീഡിയോഗാനം പുറത്തിറക്കിയത്. ‘വോട്ടുകൾ ചെയ്യുക നാം’ എന്നു തുടങ്ങുന്ന ബോധവൽക്കരണഗാനം രചിച്ചതും സംഗീതം നൽകിയതും ആലപിച്ചതും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണ്.

കോട്ടയം താലൂക്ക് തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി തഹസീൽദാർ കെ.ഇ. നസീറാണ് കോട്ടയം ജില്ലയിലെ വിവിധ സ്ഥലനാമങ്ങളുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഗാനത്തിന്റെ രചന. പാമ്പാടി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. മനോജാണ് സംഗീതമൊരുക്കിയത്. ഡോ. കെ.എ. മനോജും പുതുപ്പള്ളി ഗവ. സ്‌കൂളിലെ അധ്യാപിക ആഷ കുരുവിളയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പു വീഡിയോ ഗാനത്തിന്റെ പ്രകാശനം ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി നിർവഹിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, ഹുസുർ ശിരസ്താർ എസ്.എൻ. അനിൽകുമാർ, ഡോ. കെ.എ. മനോജ്, കെ.ഇ. നസീർ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോഡിനേറ്റർ ഡോ. വിപിൻ വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top