Kerala

മൂന്നാനിയിൽ കാറിടിച് പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച അങ്കണവാടി അധ്യാപികയുടെ സംസ്കാരം നാളെ (ബുധനാഴ്‌ച)

പാലാ: കഴിഞ്ഞ ശനിയാഴ്ച മൂന്നാനിയിൽ കാറിടിച് പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽ തൊട്ടിയിൽ പരേതനായ കെ.കെ. സയനന്റെ ഭാര്യ പി.റ്റി. ആശാലതയുടെ(56) സംസ്കാരം നാളെ(24/ 4/ 24 ) നടക്കും.പാലാ നഗരസഭ 20-ാം വാർഡിലെ (സബ്ബ് ജയിലിന് എതിർ വശം) അങ്കണവാടി അധ്യാപികയും പാലാ നിയമസഭാ മണ്ഡലത്തിലെ 126 ആം നമ്പർ ബൂത്തിലെ ബി.എൽ. ഒ. യും ആയിരുന്നു.

രാവിലെ 9 മണി മുതൽ 10 മണി വരെ അങ്കണവാടിയിൽ ഭൗതികശരീരം പൊതു ദർശനത്തിന് വെക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ. മക്കൾ: അർജുൻ സയനൻ (നോർവേ ), മിഥില സയനൻ (ദുബായ്). മരുമകൾ: അനഘ അർജുൻ (ബ്രില്യന്റ് സ്റ്റഡി സെന്റർ, മുത്തോലി ).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top