Kerala

കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കിയതിൽ യൂഡിഫിനോട് ജനം പ്രക്തികാരം ചെയ്യും;രാഹുലിന്റെ മനസിലും ചാഴികാടൻ: റോഷി അഗസ്റ്റിൻ

 

കോട്ടയം: പാര്ലമെന്റ് മണ്ഡലത്തിൽ പ്രചരണത്തിന് എത്തിയ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ പേരെടുത്ത് പറഞ്ഞു വോട്ട് ചോദിക്കാത്തതിൽ അത്ഭുതം ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പുതുപ്പള്ളിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച എംപിയാണ് തോമസ് ചാഴികാടൻ എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. രാഹുൽ ഗാന്ധിക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കുമെന്നും റോഷി പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയതിന് ജനങ്ങൾ ഇക്കുറി യുഡിഎഫിനോട് പ്രതികാരം വീട്ടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള മറുപടിയായി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top