Kerala

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്

 

തിരുവല്ല: ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്നും പ്രീണനത്തിലൂടെ വോട്ട് നേടുവാൻ ശ്രമിക്കുന്നതിനു പകരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജനമനസ്സുകളിൽ ഇടം നേടുവാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്നും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് ഡോ . ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു .

കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വ ങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് , യുഡിഎഫ് പ്രതിനിധി അഡ്വ. സതീഷ് ചാത്തങ്കേരി , എൻഡിഎ പ്രതിനിധി ബിജു മാത്യു , കെ സി സി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് , റവ. ഡോ. ജോസ് പുനമടം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു .

ഫോട്ടോ: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണികളുടെ നേതാക്കളുമായി നടത്തിയ സംവാദം നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു . ജോജി പി തോമസ് , ഡോ. പ്രകാശ് പി തോമസ് , ഡോ. തോമസ് ഐസക് , മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ , ബിജു മാത്യു , അഡ്വ. സതീഷ് ചാത്തങ്കരി എന്നിവർ സമീപം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top