India

പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്

പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്. റഷ്യയിൽ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു.

ഇന്ന് ഉച്ചക്കായിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വിജയിയുടെ വീട് മുതൽ പോളിം​ഗ് ബുത്ത് വരെ ആരാധക അകമ്പടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും ആയിരുന്നു അവർ വിജയിയെ പോളിങ്ങിനായി എത്തിച്ചത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേൽപ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബൂത്തിലെത്തിയ താരത്തിനെ ജനക്കൂട്ടം കാരണം കഷ്ടപ്പെട്ടാണ് പോലീസുകാർ അകത്തുകയറ്റിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top