Kerala

എസ് എം വൈ എം  രാമപുരം ഫൊറോന സമിതിയുടെ 2023 – ‘ 24 പ്രവർത്തന വർഷ ഉദ്ഘാടനം നടത്തപ്പെട്ടു

പാലാ :രാമപുരം :എസ് എം വൈ എം  രാമപുരം ഫൊറോന സമിതിയുടെ 2023 – ‘ 24 പ്രവർത്തന വർഷ ഉദ്ഘാടനം 2024 ഏപ്രിൽ 10-ാം തീയതി രാവിലെ 10:30 ന് കുറിഞ്ഞി യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു. ഫൊറോന ട്രഷറർ അൻസ മരിയ ജോസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. എസ് എം വൈ എം  മേഖലാ പ്രസിഡൻ്റ് ഐവാൻ മാത്യു പതാക ഉയർത്തുകയും യോഗത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്തു.

കുറിഞ്ഞി പള്ളി വികാരി ഫാ. ജോസ് കളപ്പുരയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്യുകയും ഫൊറോന ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചൊല്ലി തരുകയും ചെയ്തു. കെ സി വൈ എം  സംസ്ഥാന ട്രഷറർ ഡിബിൻ ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തുകയും യുവജനതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. മേഖലാ ഡയറക്ടർ ഫാ. ജോൺ മണാങ്കൽ , ജോയിൻ്റ് ഡയറക്ടർ സി.മേരി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

മേഖലാ ജനറൽ സെക്രട്ടറി ആഷ്വിൻ ജിയോ ടോം യോഗത്തിന് കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. എസ് എം വൈ എം  മേഖലാ ഭാരവാഹികളായ ജിസ്സ് സിജു (ഡെപ്യൂട്ടി പ്രസിഡൻ്റ്), റോജിൻ തങ്കച്ചൻ (സെക്രട്ടറി), ജിസ്ന ജിജി (ജോയിൻ്റ് സെക്രട്ടറി), ജെസ്റ്റിൻ ജിയോ ജെയിംസ് & ജെഫിൻ റോയ് (രൂപത കൗൺസിലർ) എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top